തിരുവനന്തപുരം: ക്ഷേമപെൻഷനായി 1300 രൂപ കൃത്യമായി കൊടുക്കാൻ കഴിയാത്തതിന് കേന്ദ്രത്തെ കുറ്റം പറഞ്ഞും സ്വയം പ്രാകിയും വിലപിക്കുന്ന സംസ്ഥാന ധനമന്ത്രി പക്ഷെ ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ നൽകും.പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകും. എങ്ങനുണ്ട്? ധനമന്ത്രി കെ എൻ ബാലഗോപാലൻ്റെയും സർക്കാരിൻ്റെയും ഇരട്ടത്താപ്പ് വ്യക്തമായെന്ന് ജനം. സർവീസ് പെൻഷൻകാർക്കും ഉത്സവബത്തയായി 1000 രൂപ പ്രത്യേകം അനുവദിച്ചു. വയോജനങ്ങൾക്കും മറ്റ് പാവപ്പെട്ടവർക്കും അവകാശപ്പെട്ട ക്ഷേമ പെൻഷൻ ഒരു മാസത്തേ മാത്രം കുടിശികയും ചേർത്ത് ഇത് സർക്കാരിൻ്റെ ശമ്പളമാണ് എന്ന അഭിമാനത്തോടെ പ്രഖ്യാപിച്ച മന്ത്രി പക്ഷെ സർക്കാർ ഉദ്യോഗസ്ഥരോട് വളരെ അനുകമ്പയോടെയാണ് ബോണസ് അനുവദിച്ചത്.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും ഉത്സവബത്ത ലഭിക്കും. പ്രത്യേക
സംസ്ഥാനത്തെ ജീവനക്കാർക്കു എല്ലാ സർക്കാർ ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജൻ്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത നൽകും. 13 ലക്ഷത്തിലധികം ജീവനക്കാരിലേക്കും വരുന്ന
തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന പ്രയാസങ്ങൾക്കിടയിലും ഓണം ആനകൂല്യങ്ങളിൽ സാമ്പത്തിക ജീവനക്കാരുടെ കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ വർഷം അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ലഭ്യമാക്കി.
4000 rupees bonus and 2750 rupees festival allowance will be given to ministerial employees who are given welfare pension as a gift from the government. Why?